പത്താം ക്ലാസ് കുട്ടികൾക്ക് യാത്രയയപ്പും ആശംസയും
നമ്മുടെ സ്കൂളിലെ ഈ വർഷത്തെ SSLC ബാച്ച് കുട്ടികളെ ഇന്ന് ആശംസപൂർവം യാത്രയാക്കി .
സ്കൂൾ മാനേജർ കുര്യൻ കോട്ടയിൽ അച്ചൻ യോഗത്തിനു അധ്യക്ഷത വഹിച്ചു .
ഹെഡ്മിസ്ട്രസ് ഷാനി ടീച്ചർ സ്വാഗതവും അലോണ സോജൻ നന്ദിയും പറഞ്ഞു .
ജോജോ സർ ,സി .ലിറ്റിൽ ഫ്ലവർ ,ഫാ .സജി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .
നാടിനും ,വീടിനും വിളക്കായി പ്രശോഭിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് “Lighting the Candle” ചടങ്ങിനും കോട്ടയിലച്ചൻ നേതൃത്വം നല്കി .
News Archive