മിന്നുന്ന നേട്ടവുമായി മാനത്തൂർ സെന്റ് ജോസഫ്സ് ഹൈസ്കൂൾ
🎖️🎖️🎖️🎖️🎖️
ഇന്ത്യയിലെ എട്ടാം ക്ലാസ് സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ നാഷ്ണൽ മീൻസ് - കം - മെറിറ്റ് പരീക്ഷയിൽ സ്കോളർഷിപ്പ്🏆🏆🏆🏆🏆 നേടിയ മാനത്തൂർ സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിലെ അഞ്ച് അഭിമാനതാര വിദ്യാർത്ഥികൾക്ക് നാടിന്റെ അഭിനന്ദനങ്ങൾ : 💯💯💯💯💯.
ഇന്ത്യയിൽ ഒരു ലക്ഷം വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പ് ലഭിക്കുന്നത്. ആ ഒരു ലക്ഷത്തിൽ അഞ്ചു പേർ മാനത്തൂർ സ്കൂളിൽ നിന്ന് മാത്രമായി തെരഞ്ഞെടുക്കപ്പെട്ടു എന്നത് ഈ നാടിന് വളരെയധികം സന്തോഷം പകരുന്ന കാര്യമാണ്. ഒൻപതാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെ ഒരോ വർഷവും 12000 രൂപ വീതം മൊത്തം 48000 രൂപ ഓരോ വിദ്യാർത്ഥിക്കും സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.
സ്കൂളിലെ അദ്ധ്യാപകനായ ബിജു ജോസഫ് സാർ കോവിഡ് കാലത്ത് ഓൺലൈനിലൂടെ ഇവർക്കായി പ്രത്യേകമായി കോച്ചിംഗ് ക്ലാസ്സുകൾ എടുത്ത് നൽകിയാണ് കുട്ടികളെ ഈ നേട്ടത്തിന് അർഹരാക്കിയത് . സ്കൂൾ ഹെഡ്മിസ്ട്രസ് ഷാനി ജോൺ , സ്കൂൾ മാനേജർ , സ്കൂളിലെ അദ്ധ്യാപകർ , പി ടി എ പ്രസിഡന്റ് , പി ടി എ അംഗങ്ങൾ അദ്ധ്യാപകേതര ജീവനക്കാർ , സ്കോളർഷിപ്പിന് അർഹരായ കുട്ടികളുടെ മാതാപിതാക്കൾ എന്നിവരെയെല്ലാം പ്രത്യേകമായി ഈ അവസരത്തിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
News Archive